ടെണ്ടുല്‍ക്കറുടെ കൈവേദന സുഖപ്പെട്ടു
ബാള്‍ട്ടിമോര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈവേദന പൂര്‍ണ്ണമായും സുഖപ്പെട്ടെന്ന് ഡോക്ടര്‍. നേരത്തെ വേദനയുണ്ടായിരുന്ന സ്ഥലത്ത് ഞാന്‍ അമര്‍ത്തിനോക്കി. വേദന പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു.- ബാള്‍ട്ടിമോറിലെ സിനായ് ആശുപത്രിയിലെ എല്ലുരോഗ ശസ്ത്രക്രിയാവിദഗ്ധന്‍ ഡ്രോര്‍ പാലെ പറഞ്ഞു.
മൂന്നാഴ്ച മുമ്പാണ് ടെണ്ടുല്‍ക്കറുടെ കൈ യുഎസിലെ ബാള്‍ട്ടിമോറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. അവസാനപരിശോധനയ്ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെയ് 20 ചൊവാഴ്ച വീണ്ടും ആശുപത്രിയിലെത്തും.
നവമ്പറില്‍ ഒരു മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടയിലാണ് ഇടതുകൈയുടെ മോതിരവിരലില്‍ സച്ചിന് കടുത്ത വേദന അനുഭവപ്പെട്ടത്. പിന്നീട് ആ വേദന തുടര്‍ന്നു. ശസ്ത്രക്രിയയുടെ ഭാഗമായി വിരലില്‍ ഇട്ടിരുന്ന സ്റീല്‍ക്കഷണം ഒരാഴ്ച മുമ്പ് നീക്കം ചെയ്തു. ഇപ്പോള്‍ വിരല്‍ നിവര്‍ത്താനും മടക്കാനും തുടങ്ങി. ഇനി വിരലിന്റെ ശക്തി വീണ്ടെടുക്കാന്‍ ഏതാനും മാസം പ്രത്യേക വ്യായാമം ചെയ്യേണ്ടിവരും. ഇതിനകം സച്ചിന്‍ ഗോള്‍ഫ് കളിക്കാന്‍ തുടങ്ങിയതായും ഡോക്ടര്‍ പറഞ്ഞു.
ഒക്ടോബറോടെ സച്ചിന്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരും.












Click it and Unblock the Notifications