ജഡേജ കളിയ്ക്കണ്ടെന്ന് കോടതി
ദില്ലി: ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ജഡേജ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.
ജഡേജയ്ക്ക് ക്രിക്കറ്റില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത് റദ്ദാക്കിയ ആട്രിബേറ്റര്‍ ജെ. കെ. മെഹ്റയുടെ ഉത്തരവിനെതിരെ ബി സി സി ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജഡേജയുടെ അപേക്ഷ തള്ളിയത്.
മെഹ്റയുടെ ഉത്തരവിനെതിരായ തടസവാദങ്ങളിന്മേല്‍ തീരുമാനമെടുക്കും വരെ ജഡേജയുടെ അപേക്ഷ അനുവദിക്കരുടെന്ന ബി സി സി ഐ കൗണ്‍സല്‍ കപില്‍ സിബലിന്റെ വാദം കോടതി ശരിവച്ചു.
മെഹ്റയുടെ ഉത്തരവിനെതിരായ ബി സി സി ഐയുടെ തടസവാദങ്ങളിന്മേല്‍ ജൂണ്‍ എട്ടിന് ഹൈക്കോടതി വാദം കേള്‍ക്കും.
ജഡേജയ്ക്കെതിരായ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരായ വിലക്ക് നീക്കാന്‍ മെഹ്റ ഉത്തരവായത്.












Click it and Unblock the Notifications