കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസും ഭൂപതിയും ഏറ്റുമുട്ടുന്നു

  • By Staff
Google Oneindia Malayalam News

റോളാംഗ്ഗാരോസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പേസും മാറ്റുരയ്ക്കുന്നു. നേരത്തെ ഡബിള്‍സില്‍ ഒപ്പം കളിച്ചിരുന്ന ഇരുവരും ഇപ്പോള്‍ വെവേറെ പങ്കാളികളുമൊത്താണ് ഇപ്പോള്‍ മത്സരിയ്ക്കുന്നത്.

ഭൂപതി-മാക്സ് മിര്‍ണി സഖ്യം ഈ ടൂര്‍ണ്ണമെന്റില്‍ രണ്ടാം സീഡുകാരാണ്. പേസ്- ഡേവിഡ് റിക്ക്ള്‍ സഖ്യം ടൂര്‍ണ്ണമെന്റില്‍ അഞ്ചാം സീഡുകാരാണ്. ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് ഏറ്റുമുട്ടുന്നത്.

ഫ്രാന്റിസെക് സെര്‍മാക്-ലിയോസ് ഫ്രിഡല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ഭൂപതി-മാക്സ് മിര്‍ണി സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. പേസ്- ഡേവിഡ് റിക്ക്ള്‍ സഖ്യം ജോഷ്വ ഈഗിള്‍-ജാരേദ് പാള്‍മര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.

വനിതാവിഭാഗത്തില്‍ വീനസ് വില്യംസിന്റെ പരാജയം തിങ്കളാഴ്ച ഏറെ ചര്‍ച്ചാവിഷയമായി. റഷ്യക്കാരിയായ വേര സ്വാനരേവയാണ് മൂന്നാം സീഡായ വീനസ് വില്യംസിനെ അട്ടിമറിച്ചത്. ആദ്യ സെറ്റ് വീനസ് വില്യംസ് നേടിയെങ്കിലും പിന്നീടുള്ള രണ്ടു സെറ്റുകളും വേര സ്വാനരേവ നേടി.

മിക്സഡ് ഡബിള്‍സില്‍ പേസ്-നവരത്ലോവ സഖ്യം പരാജയപ്പെട്ടു. ആസ്ത്രേല്യന്‍ ഓപ്പണില്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയ പേസ്-നവരത്ലോവ സഖ്യത്തെ കോറിന മൊറാറ്യു- ജോനാസ് ബ്യോര്‍ക്മാന്‍ സഖ്യമാണ് തോല്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X