Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി-എട്ട് : അക്രമം, വെടിവയ്പ്

ഏവിയന്‍: ജി-8 ഉച്ചകോടിയ്ക്കെതിരെ സ്വിറ്റ്സര്‍ലണ്ടിലും ഫ്രാന്‍സിലും നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. ജനക്കൂട്ടത്തെ പരിച്ചുവിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.

ആഗോളവല്ക്കരണത്തിനെതിരെ പ്രകടനം നടത്തിയ സ്വിറ്റ്സര്‍ലണ്ടില്‍ പ്രക്ഷോഭകാരികള്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. രാജ്യത്തെ അതിര്‍ത്തിനഗരമായ ജനീവയിലും ലോസനിലും മൂന്നു ദിവസമായി പ്രക്ഷോഭം നടന്നു വരികയാണ്. ജനീവയില്‍ ജൂണ്‍ രണ്ട് തിങ്കളാഴ്ച നടന്ന മാര്‍ച്ചിനെ പിരിച്ചുവിടാന്‍ ഒമ്പതുമണിക്കൂറോളം പൊലീസിന് റബര്‍ വെടിയുണ്ടകളും ജലപ്പീരങ്കിയും ഉപയോഗിക്കേണ്ടിവന്നു. ചിതറിയോടിയ പ്രകടനക്കാര്‍ കടകള്‍ കൊള്ളചെയ്തു.

ജൂണ്‍ ഒന്ന് ഞായറാഴ്ചത്തെ മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ജി-8 ല്‍നടപ്പാക്കുന്ന പദ്ധതികള്‍ മനുഷ്യവംശത്തിന് ഹാനികരമാണെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+