അഗസി പുറത്ത്; പേസ് സെമിയില്‍
റോളാംഗ്ഗാരോസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി സഖ്യത്തെ കീഴടക്കി ലിയാണ്ടര്‍ പേസ് സഖ്യം സെമിയില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ 1999ലെ ചാമ്പ്യനായ ആന്ദ്രെ അഗസി പുറത്തായതാണ് മറ്റൊരു സവിശേഷത.
ടൂര്‍ണ്ണമെന്റില്‍ രണ്ടാം സീഡുകാരായ ഭൂപതി-മാക്സ് മിര്‍ണി സഖ്യത്തെയാണ് പേസ്- ഡേവിഡ് റിക്ക്ള്‍ സഖ്യം പരാജയപ്പെടുത്തിയത്(സ്കോര്‍: 3-6, 7-5, 6-3). ആദ്യമായാണ് ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റില്‍ പേസും ഭൂപതിയും ഏറ്റുമുട്ടുന്നത്.
അര്‍ജന്റീനക്കാരനായ ഗില്ലെര്‍മോ കോറിയ ആണ് അഗസിയെ തോല്പിച്ചത്. രണ്ടരമണിക്കൂര്‍ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് അഗസി കീഴടങ്ങിയത്.












Click it and Unblock the Notifications