ടെണ്ടുല്‍ക്കര്‍ തിരിച്ചെത്തി
ബാള്‍ട്ടിമോര്‍: പരിക്കേറ്റ കൈവിരലിലെ ശസ്ത്രക്രിയയ്ക്കായി യുഎസില്‍ പോയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച മുംബൈയില്‍ തിരിച്ചെത്തി. ഏപ്രില്‍ 26ന് യുഎസിലേക്ക് തിരിച്ച ടെണ്ടുല്‍ക്കര്‍ അവിടെ അഞ്ചാഴ്ചയോളം ചെലവഴിച്ച ശേഷമാണ് തിരിച്ചെത്തിയത്.
മുംബൈ വിമാനത്താവളത്തില്‍ എത്തിയ ടെണ്ടുല്‍ക്കറോടൊപ്പം ഭാര്യ ഡോ. അഞ്ജലി, മകള്‍ സാറ, മകന്‍ അര്‍ജുന്‍ എന്നിവരും ഉണ്ടായിരുന്നു. ബാള്‍ട്ടിമോറിലെ സിനായ് ആശുപത്രിയിലെ എല്ലുരോഗ ശസ്ത്രക്രിയാവിദഗ്ധന്‍ ഡ്രോര്‍ പാലെയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ നടത്തിയ വിരലിന് ബലം വീണ്ടെടുക്കാന്‍ ഇനി ഏതാനും മാസം ഫിസിയോ തെറാപ്പി വേണ്ടിവരും. നവമ്പറില്‍ ഒരു മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടയിലാണ് ഇടതുകൈയുടെ മോതിരവിരലില്‍ സച്ചിന് കടുത്ത വേദന അനുഭവപ്പെട്ടത്. പിന്നീട് ആ വേദന തുടര്‍ന്നു. ലോകകപ്പില്‍ പരിക്ക്പറ്റിയ വിരലുമായി കളിച്ചെങ്കിലും 673 റണ്‍സെടുത്ത ടെണ്ടുല്‍ക്കറായിരുന്നു കളിയിലെ കേമന്‍.
ഒക്ടോബറോടെ സച്ചിന്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരും.












Click it and Unblock the Notifications