Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂപതി സഖ്യം ഫൈനലില്‍ തോറ്റു

പാരിസ്: ഇന്ത്യയുടെ മഹേഷ് ഭൂപതി-യെലേന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ തോറ്റു. പുരുഷ വിഭാഗം ഡബിള്‍സില്‍ സെമി വരെയെത്തിയ പെയ്സ് -ഡേവിഡ് റിക് സഖ്യവും തോറ്റു പുറത്തായി. സെമിയില്‍ ബോബ്-ബ്രയാന്‍-മൈക് ബ്രയാന്‍ സഖ്യമാണ് ഇവരെ തോല്പിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍ വനിതാവിഭാഗത്തില്‍ ഒന്നാം സീഡായ സെറീന വില്ല്യംസ് തോറ്റു. ബെല്‍ജിയംകാരി ജസ്റിന്‍ ഹെനിനാണ് സെറീനയെ തകര്‍ത്തത്(സ്കോര്‍: 6-2,4-6,7-5). മറ്റൊരു സെമിയില്‍ ബെല്‍ജിയത്തിന്റെ കിം ക്ലിസ്റേഴ്സ് നദിയ പെട്രോവയെ തോല്പിച്ച് ഫൈനലില്‍ കടന്നു(സ്കോര്‍: 7-5,6-1).

പുരുഷവിഭാഗത്തില്‍ വെക്കര്‍ക്കും ഫെറോറയും ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ അര്‍ജന്റീനയുടെ ഗ്വില്ലര്‍മോ കൊറയയെയാണ് മാര്‍ട്ടിന്‍ വെക്കര്‍ക്ക് തോല്പിച്ചത്(സ്കോര്‍: 7-6,6-4,7-6). കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ആല്‍ബര്‍ട്ട് കോസ്റയെ തകര്‍ത്താണ് ഫെറോറോ ഫൈനലിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+