കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റില്‍ വിവാദമായി ലെ റൂക്സിന്റെ രാജി

  • By Staff
Google Oneindia Malayalam News

ദില്ലി: ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകര്‍ന്ന ഫിറ്റ്നസ് പരിശീലകന്‍ അഡ്രിയാന്‍ ലെ റൂക്സ് രാജിവച്ചു. അപ്രതീക്ഷമായാണ് ലെ റൂക്സ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് രാജിക്കത്ത് നല്കിയത്.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ലെ റൂക്സിന്റെ മെച്ചപ്പെട്ട സേവനം കണക്കിലെടുത്ത് ഒരു വര്‍ഷം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടിനല്കിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷതമായ ഈ രാജി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഈ രാജി മറ്റൊരു വിവാദത്തിലേക്ക് നയിക്കും.

അതേ സമയം ലെ റൂക്സ് രാജി സ്വീകരിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നാണ് ലെ റൂക്സ് വ്യക്തമാക്കിയിട്ടുള്ളത്. അഡ്രിയാന്‍ ലെ റൂക്സ് മികച്ച സേവനമാണ് നല്കിയത്. നമ്മുടെ ടീമിന്റെ പ്രകടനത്തില്‍ അത് നിഴലിയ്ക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം കൂടി തുടരാമെന്ന് ലെ റൂക്സ് സമ്മതിച്ചിരുന്നത്. പക്ഷെ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നിയമനടപടിക്ക് മുതിരില്ല- ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X