ഏഷ്യന്‍ യൂത്ത് ചെസ്: അഭിജിത് തോറ്റു
കോഴിക്കോട്: ഏഷ്യന്‍ യൂത്ത് ചെസില്‍ 14വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ അഭിജിത് ഗുപ്തയ്ക്ക് തോല്വി. ഇതോടെ മൂന്നു റൗണ്ടുകള്‍ പിന്നിട്ട ടൂര്‍ണ്ണമെന്റില്‍ വിയറ്റ്നാമിന്റെ ഗോക് ട്രൗണ്ട് സനും ഇന്ത്യയുടെ ഇ. രോഹിതും ഇറാന്റെ ഹൊമയൂണും മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ രാജസൂര്യയും വിയറ്റ്നാമിന്റെ ലിനും മുന്നിട്ടു നില്ക്കുന്നുണ്ട്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ അശ്വിന്‍ ജയറാം 2.5 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.
12 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.പി. പ്രചുര മൂന്നു പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. പെണ്‍കുട്ടികളില്‍ ഇന്ത്യയുടെ രമ്യ കൃഷ്ണയും ലക്ഷ്മി പ്രണീതയും മുന്നിലാണ്.












Click it and Unblock the Notifications