Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യന്‍ ഗെയിംസില്‍ കളിയ്ക്കും: ആനന്ദ്

ദില്ലി: ദോഹയില്‍ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യന്‍ ഗെയിംസില്‍ ചെസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഗ്രാന്റ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദ്.

ഏഷ്യന്‍ ഗെയിംസില്‍ ചെസ് ഒരിനമെന്ന നിലയില്‍ വിജയിച്ചാല്‍ ഒളിമ്പിക്സിലും ചെസ് മത്സരം അനുവദിയ്ക്കണമെന്ന ആവശ്യം വിജയിച്ചേയ്ക്കും.- ആനന്ദ് പറഞ്ഞു. രാഷ്ട്രീയം ചെസിനെ കീഴടക്കുന്നത് ശരിയല്ല. ഇപ്പോള്‍ ലോക ചെസ് സംഘടനകള്‍ തന്നെ രണ്ടായിരിക്കുന്നു. ഒന്ന് ഫിഡെയും മറ്റൊന്ന് ഫിഡെയ്ക്കെതിരെ കാസ്പറോവും ക്രാംനിക്കും മുന്‍കൈയ്യെടുത്ത് രൂപീകരിച്ച സംഘടനയും. ഇതുമൂലം ചെസില്‍ ലോകചാമ്പ്യന്‍ ആരെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്ക്കുന്നു. - ആനന്ദ് പറഞ്ഞു.

ചെസില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറഞ്ഞു കിടക്കുകയാണ്. ചെസ് ലോകത്തിന് ഇങ്ങിനെ തുടരാന്‍ കഴിയില്ല. അടുത്ത കൊല്ലമെങ്കിലും ചെസ് സംഘടനകളെ ഒന്നാക്കാന്‍ കഴിയുമെന്ന് വിശ്വസിയ്ക്കുന്നു. അല്ലെങ്കില്‍ ചെസിനെ ഒരു സ്പോര്‍ട്സ് ഇനം എന്ന നിലയില്‍ വിപണിയെ ആകര്‍ഷിക്കാനാവില്ല. - ആനന്ദ് സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+