അഞ്ജു ജോര്‍ജിന്റെ മികച്ച പ്രകടനം
കാലിഫോര്‍ണിയ: ജിം ബുഷ് സതേണ്‍ കാലിഫോര്‍ണിയ അത്ലക് മീറ്റില്‍ അഞ്ജു ജോര്‍ജ് മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധേയയായി.
6.65 മീറ്റര്‍ ചാടിയ അഞ്ജു അകിബ മാകിന്ന്യുയെ (ഹൈ പെര്‍ഫോര്‍മന്‍സ് ക്ലബ്) രണ്ടാം സ്ഥാനത്തേക്കും തത്യാന ഒബുകാവയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി. ആദ്യത്തെ ചാട്ടത്തില്‍ അഞ്ജു 6.43 മീറ്ററും രണ്ടാമത്തെ ചാട്ടത്തില്‍ 6.37 മീറ്ററും ചാടി. ഇതോടെ തന്നെ രണ്ടും മൂന്നും സ്ഥാനക്കാരെ അഞ്ജു പിന്തള്ളിയിരുന്നു.
തന്റെ മൂന്നാമത്തെയും നാലാമത്തെയും ചാട്ടത്തില്‍ അജ്ഞു ജോര്‍ജ്ജ് 6.65 മീറ്റര്‍ ദൂരം പിന്നിട്ടതായി അഞ്ജുവിന്റെ ഭര്‍ത്താവും കോച്ചുമായ ബോബി ജോര്‍ജ് ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകകപ്പിന് അത്ലറ്റിക്സ് വരും മുമ്പ് 6.7 മീറ്റര്‍ മറികടക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ലോകകപ്പില്‍ മെഡല്‍ നേടാനാവുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അഞ്ജു പറഞ്ഞു.
യുഎസില്‍ മുന്‍ ഒളിമ്പ്യന്‍ താരം മൈക്ക് പവലിന് കീഴില്‍ പരിശീലനം നടത്തി വരികയാണ് അഞ്ജു ബി. ജോര്‍ജ്ജ്.












Click it and Unblock the Notifications