സച്ചിന്റെ കയ്യൊപ്പിന് 90,000 രൂപ
ഡര്‍ബന്‍: ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കയ്യൊപ്പിട്ട ബാറ്റ് ലേലത്തില്‍ പോയത് 90,000 രൂപയ്ക്ക്. ക്വാസുലു നതാലില്‍ അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് ധനശേഖരണത്തിനായാണ് ലേലം നടന്നത്.
സച്ചിന്‍ ഒപ്പിട്ട സ്റമ്പിന് 12,000 രൂപ തുക നിശ്ചയിച്ചാണ് ലേലം ആരംഭിച്ചത്. കെമിക്കല്‍ എഞ്ചിനീയറായ ബ്രയാന്‍ വിട്ടുഹുണ്‍ ആണ് സ്റമ്പ് ലേലത്തില്‍ എടുത്തത്.
ഞാന്‍ ടെണ്ടുല്‍ക്കറെ ആരാധിയ്ക്കുന്നു. ഈ സ്റമ്പ് ഇതില്‍ കൂടുതല്‍ വിലയ്ക്കും എടുക്കാന്‍ ഞാന്‍ തയ്യാറാണ്. പിന്നെ എന്റെ തുക ഒരു നല്ല സംരംഭത്തിലേക്കാണല്ലോ പോകുന്നത്. - ബ്രയാന്‍ വിട്ടുഹുണ്‍ പറയുന്നു.












Click it and Unblock the Notifications