വെസ്റിന്‍ഡീസിന് ഏഴ്വിക്കറ്റ് വിജയം
കിംഗ്സ്റ്റണ്‍: ബ്രയാന്‍ ലാറയുടെയും രാംനരേഷ് സര്‍വന്റെയും തകര്‍പ്പന്‍ പ്രകടനത്തോടെ രണ്ടാം ടെസ്റില്‍ വെസ്റിന്‍ഡീസ് ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്പിച്ചു. ശ്രീലങ്കയുടെ വിലപ്പെട്ട ഏഴ് വിക്കറ്റുകള്‍ പിഴുത വെസ്റിന്‍ഡീസ് ബൗളര്‍ കോറി കോളിമോറും വിജയത്തിന് പ്രധാന പങ്കുവഹിച്ചു.
രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 194 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 208 റണ്‍സും വെസ്റിന്‍ഡീസ് 191 റണ്‍സുമാണ് നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ വെസ്റിന്‍ഡീസിന്റെ വിജയലക്ഷ്യം 212 റണ്‍സായിരുന്നു. ലാറ പുറത്താകാതെ 80 റണ്‍സും സര്‍വന്‍ 82 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 161 റണ്‍സാണ് വെസ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.
വെറും 57 റണ്‍സ് മാത്രം അനുവദിച്ച് ശ്രീലങ്കയുടെ ഏഴ് വിക്കറ്റുകളാണ് കോളിമോര്‍ വീഴ്ത്തിയത്. ആദ്യടെസ്റ് സമനിലയിലായിരുന്നു.












Click it and Unblock the Notifications