പെയ്സ്-നവരത്ലോവ സെമിയില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പെയ്സും അമേരിക്കയുടെ മാര്‍ട്ടിന നവരത്ലോവയും അടങ്ങിയ സഖ്യം സെമിയില്‍ കടന്നു.
ഇതോടെ മാര്‍ട്ടിന നവരത്ലോവ ഒരു അപൂര്‍വ നേട്ടത്തിന് അര്‍ഹയായി. വിംബിള്‍ഡണില്‍ 20 അംഗീകാരങ്ങള്‍ നേടിയ ബില്ലി ജീന്‍ കിംഗിന് ഒപ്പമെത്തിയിരിക്കുകയാണ് മാര്‍ട്ടിന.
അമേരിക്കയുടെ ലിസ റെയ്മണ്ട്-മൈക്ക് ബ്രയാന്‍ സഖ്യത്തെയാണ് പെയ്സ്-മാര്‍ട്ടിന സഖ്യം തോല്പിച്ചത് (സ്കോര്‍: 5-7, 7-6, 6-4). മത്സരത്തില്‍ 46 കാരിയായ മാര്‍ട്ടിന മികച്ച പ്രകടനം നടത്തി.
നേരത്തെ വിംബിള്‍ഡണ്‍ വനിതാ മത്സരത്തില്‍ തന്റെ 300ാം വിംബിള്‍ഡണ്‍ മത്സരം മാര്‍ട്ടിന കളിച്ചു. ഇതുവരെ വിംബിള്‍ഡണില്‍ ഒമ്പത് വനിതാ കിരീടവും ഏഴ് വനിതാ ഡബിള്‍സ് കിരീടവും മൂന്ന് മിക്സഡ് ഡബിള്‍സ് കിരീടവും മാര്‍ട്ടിന നേടി.












Click it and Unblock the Notifications