സാനിയ മിര്‍സ സഖ്യം ഫൈനലില്‍
ലണ്ടന്‍: ഇന്ത്യയുടെ സാനിയ മിര്‍സ വിംബിള്‍ഡണ്‍ ടെന്നീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫൈനലില്‍ കടന്നു. റഷ്യയുടെ അലീസ് ക്ലെയ്ബനോവയാണ് സാനിയയുടെ പങ്കാളി.
പുരുഷവിഭാഗം ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായ മഹേഷ് ഭൂപതി തോറ്റു. മഹേഷ് ഭൂപതി-മാക്സ് മിര്‍ണി സഖ്യത്തെ ടോഡ് വുഡ്ബ്രിഡ്ജ്- ജോനാസ് ജ്യോര്‍ക്മാന്‍ സഖ്യമാണ് ഫൈനലില്‍ തോല്പിച്ചത് (സ്കോര്‍: 3-6,6-3,7-6,6-3). വുഡ്ബ്രിഡ്ജ് തുടര്‍ച്ചയായി എട്ടാം തവണയാണ് വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം നേടുന്നത്.
വനിതാ വിഭാഗം ഡബിള്‍സില്‍ വില്ല്യംസ് സഹോദരിമാര്‍ തമ്മിലുള്ള മത്സരത്തില്‍ സെറീന വില്ല്യംസ് കിരീടം നേടി. വീനസ് വില്ല്യംസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന പരാജയപ്പെടുത്തിയത്(സ്കോര്‍: 4-6,6-4,6-2).
പുരുഷവിഭാഗം ഫൈനലില്‍ ഫിലിപ്പോസിസും ഫെഡററും ജൂലായ് ആറ് ഞായറാഴ്ച ഏറ്റുമുട്ടും.












Click it and Unblock the Notifications