വിബിംള്‍ഡണ്‍ ഫെഡറര്‍ നേടി
ലണ്ടന്‍: വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. ടെന്നീസിലെ പര്‍വതമെന്നറിയപ്പെടുന്ന മാര്‍ക് ഫിലിപ്പോസിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ചാമ്പ്യനായത്(സ്കോര്‍ 7-6, 6-2, 7-6).
കഴിഞ്ഞ 126 വര്‍ഷത്തെ ടെന്നീസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സ്വിറ്റ്സര്‍ലണ്ടുകാരന്‍ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്നത്. അവിശ്വസനീയമായിരുന്നു ഈ വിജയം. ഇതെങ്ങിനെ സാധ്യമായെന്ന് ഇപ്പോഴും എനിക്കറിയുന്നില്ല.- ഫെഡറര്‍ വികാരാധീനനായി പറയുന്നു.
ഫിലിപ്പോസിസിനെ സംബന്ധിച്ചിടത്തോളം ഫൈനലില്‍ തോറ്റാലും ടെന്നീസിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ വിംബിള്‍ഡണ്‍. കാരണം തുടര്‍ച്ചയായ പരിക്കുകള്‍ മൂലം കാല്‍മുട്ടില്‍ മൂന്ന് തവണയാണ് ഫെഡറര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നത്. ടെന്നീസിലെ മുന്‍നിരയില്‍ ഒരിയ്ക്കലും ഇനി താന്‍ കളിച്ചേക്കില്ലെന്ന നിരാശാപൂര്‍ണ്ണമായ പ്രസ്താവന ഇനി ഫിലിപ്പോസിസിന് മറക്കാം.












Click it and Unblock the Notifications