യൂത്ത് വോളി: ഇന്ത്യ സെമിയില്‍
തായ്ലാന്റ്: ലോകയൂത്ത് വോളിയില്‍ പോര്‍ട്ടോ റിക്കോയെ തോല്പിച്ച് ഇന്ത്യ സെമിയിലെത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത് (25-17,25-14, 25-11).
സെമിയില്‍ ഇന്ത്യ ഇറാനെ നേരിടും. ഏഷ്യന്‍ യൂത്ത് വോളിയില്‍ ഇന്ത്യ ഇറാനെ കീഴടക്കിയിരുന്നു. മറ്റേ സെമയില്‍ ബ്രസീല്‍ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. മികച്ച ഫോമിലായിരുന്ന ഇന്ത്യ തുടക്കം മുതലേ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ദിനേഷും മലയാളി താരം രതീഷും ബ്ലോക്കില്‍ മികച്ചുന ിന്നപ്പോള്‍ സഞ്ജയ് ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ ആക്രമണങ്ങള്‍ക്ക് കുന്തമുനയായത്. പ്രതിരോധത്തെ തുളച്ചുകൊണ്ടുള്ള സഞ്ജയിന്റെ സ്മാഷുകള്‍ കളിക്കളത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.












Click it and Unblock the Notifications