ലോകവോളി: ഇന്ത്യ രണ്ടാമത്
സുഫന്ബുരി: ലോകയൂത്ത് വോളി ഫൈനലില്‍ ഇന്ത്യ ബ്രസീലിനോട് തോറ്റു. ലോകചാമ്പ്യന്മാരായ ബ്രസീല്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ജയിച്ച് കിരീടം നിലനിര്‍ത്തുകയായിരുന്നു(സ്കോര്‍: 25-22, 26-24, 25-19).
ഒരു മണിക്കൂറും 17 മിനിറ്റും നീണ്ടപോരാട്ടത്തിനൊടുവിലാണ് ബ്രസീല്‍ വിജയിച്ചത്. ഇതോടെ ആറാം തവണയും കിരീടം നേടിക്കൊണ്ട് ബ്രസീല്‍ ചരിത്രം സൃഷ്ടിച്ചു.
ഈ ടൂര്‍ണ്ണമെന്റില്‍ പ്രാഥമിക റൗണ്ടില്‍ ബ്രസീലിനെ അട്ടിമറിച്ച ഇന്ത്യയ്ക്ക് ആ വിജയം ആവര്‍ത്തിക്കാനായില്ല. തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ബ്രസീല്‍ ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ മുതലാക്കുകയായിരുന്നു.
മൂന്നു സെറ്റിലും പാതിവഴികളില്‍ മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മലയാളിയാ ക്യാപ്റ്റന്‍ രതീഷ്നായരുടെയും സഞ്ജയ്കുമാറിന്റെയും ശ്രീകാന്തിന്റെയും സ്മാഷുകള്‍ ഇന്ത്യയ്ക്ക് പോയിന്റുകള്‍ സമ്മാനിച്ചെങ്കിലും ബ്രസീലിന്റെ ആക്രമണങ്ങളെ പ്രതിരോധിയ്ക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.