സച്ചിനും അഗാര്‍ക്കറും കളിക്കും
മുംബൈ: അഞ്ച് ദിവസത്തെ ഇറാനി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അജിത് അഗാര്‍ക്കറും കളിക്കുമെന്ന് ഉറപ്പായി.
രഞ്ജി ട്രോഫി ചാമ്പ്യന്മാരും ഇന്ത്യന്‍ ടീമും തമ്മിലാണ് മത്സരങ്ങള്‍. ടെണ്ടുല്‍ക്കര്‍, അഗാര്‍ക്കര്‍, പേസ് ബൗളര്‍ ആവിഷ്കര്‍ സാല്‍വി എന്നിവരുമായി സംസാരിച്ചെന്നും അവര്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രത്നാകര്‍ ഷെട്ടി പറഞ്ഞു.
സപ്തംബര്‍ 10 മുതല്‍ 14 വരെയാണ് ഇറാനി ക്രിക്കറ്റ് ട്രോഫി മത്സരങ്ങള്‍ ബാംഗ്ലൂരില്‍ നടക്കുന്നത്. ഇന്ത്യന്‍ ടീമിലെ മിക്കവാറും കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഷെട്ടി പറഞ്ഞു. ആസ്ത്രേല്യയുമായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ് മത്സരങ്ങളിലും തുടര്‍ന്ന് വരാനിരിക്കുന്ന ചലഞ്ചര്‍ ട്രോഫി മത്സരങ്ങളിലും കളിക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിന് നല്ലൊരു പരിശീലനമായിരിക്കും ഇറാനി ട്രോഫി. - അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, സഹീര്‍ഖാന്‍, ആശിഷ് നെഹ്റ, അനില്‍ കുംബ്ലെ എന്നിവരും ഇറാനി ട്രോഫിയില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications