വിജയങ്ങളില്‍ സ്റീവ് വോ മുമ്പന്‍
ഡര്‍വിന്‍: ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റനെന്ന ബഹുമതി സ്റീവ് വോയ്ക്ക്. ബംഗ്ലാദേശിനെതിരായ ടെസ്റ് ഇന്നിംഗ്സിനും 132 റണ്‍സിനും ആസ്ട്രേലിയ ജയിച്ചതോടെയാണ് തന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി സ്റീവ് വോ തുന്നിച്ചേര്‍ത്തത്.
ക്യാപ്റ്റനെന്ന നിലയില്‍ 50 ടെസ്റുകളില്‍ ആസ്ട്രേലിയയെ നയിച്ച സ്റീവ് വോ 37 വിജയങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. 74 ടെസ്റുകളില്‍ 36 ടെസ്റ് വിജയം നേടിയ വെസ്റിന്റീസിന്റെ ക്ലൈവ് ലോയിഡിന്റ റിക്കോഡാണ് വോ തകര്‍ത്തത്. കഴിഞ്ഞ ദിവസം തന്റെ 31-ാം ടെസ്റ് സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സ്റീവ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസികരായ ക്യാപ്റ്റന്‍മാരുടെ നിരയില്‍ പ്രഥമസ്ഥാനത്തേക്ക് ഉയര്‍ന്നത്.
കളിയുടെ മൂന്നാ ദിവസം തന്നെ വിജയം നേടിയ ആസ്ട്രേലിയ കഴിഞ്ഞ 19 ടെസ്റ് ടെസ്റുകളില്‍ നേടുന്ന 17-ാമത്തെ വിജയമാണിത്.












Click it and Unblock the Notifications