കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അഞ്ജുവിന് വെള്ളി
സ്റോക് ഹോം: ഡിഎന്‍ ഗലാന്‍ ഗ്രാന്റ് പ്രീ മീറ്റില്‍ ഇന്ത്യയുടെ മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജ് വെള്ളി നേടി. ലോകത്തിലെ ഒമ്പതാം നമ്പര്‍ താരമായ അഞ്ജു 6.49 മീറ്റര്‍ ദൂരം ചാടി. വെള്ളി നേടിയ അഞ്ജുവിന് സമ്മാനമായി 1.25 ലക്ഷം രൂപ ലഭിയ്ക്കും.
ഒരു ഗ്രാന്റ് പ്രീ മെഡല്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിത അത്ലറ്റാണ് അഞ്ജു. നേരത്തെ പി.ടി. ഉഷയ്ക്ക് ഗ്രാന്റ് പ്രീ മെഡല്‍ ലഭിച്ചിട്ടുണ്ട്. സ്വീഡന്റെ കരോലീന ക്ലൂഫ്റ്റ് ആണ് 6.59 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയത്.
ഈ വര്‍ഷം ഗ്രാന്റ് പ്രീ മീറ്റുകളില്‍ ഇന്ത്യയില്‍ നിന്ന് അഞ്ജു മാത്രമാണ് പങ്കെടുക്കുന്നത്. പാരീസില്‍ ഈ മാസം 16ന് തുടങ്ങുന്ന ലോക ട്രാക്ക് ആന്റ് ഫീല്‍ഡ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും അഞ്ജു പങ്കെടുക്കുന്നുണ്ട്.
Comments
Story first published: Wednesday, August 6, 2003, 5:30 [IST]