ബീനമോള്‍ക്ക് ഖേല്‍ രത്ന കിട്ടിയേയ്ക്കും
ദില്ലി: കെ എം ബീനമോള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് കിട്ടുമെന്ന് ഉറപ്പായി. ഇതിനായി ബീനമോളുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് അറിവായി.
അവാര്‍ഡ് സമിതി നിര്‍ദ്ദേശിച്ച പേരുകളില്‍ ആര്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിയ്ക്കാനായി കൂടിയ യോഗത്തിന് ശേഷം നിര്‍ദ്ദേശിച്ച പേരില്‍ ബീനമോളുടെ പേരുണ്ടെന്നാണ് അറിയുന്നത്.
ഖേല്‍ രത്ന ആവാര്‍ഡ് നല്‍കേണ്ടവരുടെ പേരുകള്‍ നിര്ദ്ദേശിയ്ക്കാനായി രൂപീകരിച്ച സമിതി ബീനമോളുടെ പേരിനൊപ്പം മറ്റൊരു കായിക താരത്തിന്റെ പേരുകൂടി നിര്‍ദ്ദേശിച്ചിരുന്നു. ഒരു വര്‍ഷം ഒരാള്‍ക്ക് മാത്രം ഖേല്‍ രത്ന അവാര്‍ഡ് നല്കിയാല് മതി എന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനെ ചൊല്ലി വിവാദം ഉണ്ടായിരുന്നു. എന്ത് വേണമെന്ന് പിന്നീട് തീരുമാനിയ്ക്കാമെന്നായിരുന്നു മന്ത്രാലയം ഒടുവില്‍ വ്യക്തമാക്കിയത്.
ഇതിന്റെ പര്യവസാനമായാണ് ഓഗസ്റ് ഒമ്പത് ശനിയാഴ്ച അവാര്‍ഡ് ജേതാക്കളെ കണ്ടെത്താനായി അവസാന യോഗം ചേര്‍ന്നത്. രണ്ട് പേര്‍ക്ക് ഈ വര്‍ഷം ഖേല്‍ രത്ന നല്‍കുമോ എന്നത് അറിവായിട്ടില്ല.