കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീനമോള്‍ക്ക് ഖേല്‍ രത്ന

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം കെ. എം. ബീനമോള്‍ക്ക്. അവാര്‍ഡ് സമിതി ആഗസ്ത് ഒമ്പത് ശനിയാഴ്ച പരിഷ്കരിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റില്‍ ബീനമോളുടെ പേര് മാത്രമേയുള്ളൂ.

ഖേല്‍ രത്ന പുരസ്കാരം ലഭിയ്ക്കുന്ന ആദ്യത്തെ മലയാളി താരമാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവായ കെ.എം. ബീനമോള്‍. ബംഗാളില്‍ നിന്നുള്ള ജ്യോതിര്‍മയി സിക്ദറിന് ശേഷം ഇതാദ്യമാണ് ഒരു ട്രാക്ക് ആന്റ് ഫീല്‍ഡ് താരത്തെ ഈ ബഹുമതി തേടിയെത്തുന്നത്.

അഞ്ചുലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ആഗസ്ത് 29ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അവാര്‍ഡ് സമ്മാനിയ്ക്കും.

ഖേല്‍ രത്ന ആവാര്‍ഡ് നല്‍കേണ്ടവരുടെ പേരുകള്‍ നിര്‍ദ്ദേശിയ്ക്കാനായി രൂപീകരിച്ച സമിതി ബീനമോളുടെ പേരിനൊപ്പം ഷൂട്ടിംഗ് താരം അഞ്ജലി വേദ്പാഠകിന്റെ പേരും നല്കിയിരുന്നു. എന്നാല്‍ ഒരാളുടെ പേര് മാത്രം നിര്‍ദേശിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഞ്ജലിയുടെ പേര് ഒഴിവാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X