ആസ്ത്രേലിയ ആത്മവിശ്വാസത്തില്‍: വോ
കൊച്ചി: ആസ്ത്രേലിയക്കെതിരായ ടെസ്റ് പരമ്പരയില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ആസ്ത്രേലിയയുടെ ടെസ്റ് ടീം ക്യാപ്റ്റന്‍ സ്റീവ് വോ പറഞ്ഞു.
എഎംപി സന്‍മാര്‍ എന്ന ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെയും ആലുവ ജനസേവാ ശിശുഭവന്റെയും അതിഥിയായി കൊച്ചിയിലെത്തിയ സ്റീവ് വോ ആഗസ്ത് 18 തിങ്കളാഴ്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള വലിയ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ആസ്ട്രേലിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏതെങ്കിലും ഒരു കളിക്കാരനെ നേരിടാന്‍ പ്രത്യേകിച്ചൊരു തന്ത്രത്തിന് ആസ്ത്രേലിയ ഊന്നല്‍ കൊടുക്കുന്നില്ല.
മത്സരങ്ങളില്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ കളിക്കില്ലെന്ന് സ്റീവ് വോ പറഞ്ഞു.












Click it and Unblock the Notifications