പെയ്സ് ആശുപത്രിയില്‍
ന്യൂയോര്‍ക്ക്: തലച്ചോറില്‍ ക്ഷതമേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സിനെ യുഎസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെയ്സിന്റെ ഓര്‍ലാന്റോയിലെ വീട്ടിനടുത്തുള്ള ഒരു പ്രാദേശിക ആശുപത്രിയില്‍ തലവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് പെയ്സിനെ പ്രവേശിപ്പിച്ചത്. പിന്നീട് ഓര്‍ലാന്റോയിലെ എംഡി ആന്റേഴ്സണ്‍ കാന്‍സര്‍ സെന്ററിലേക്ക് മാറ്റി.
പിന്നീട് സിടി സ്കാനും എംആര്‍ഐ സ്കാനും നടത്തി. ഇതില്‍ പെയ്സിന്റെ തലച്ചോറിന്റെ ഇടതുഭാഗത്ത് ഒരു നിറംമാറ്റം കണ്ടതായി എംഡി ആന്റേഴ്സണ്‍ കാന്‍സര്‍ സെന്ററിലെ വക്താവ് മിഷേല്‍ ലിഞ്ച് അറിയിച്ചു.












Click it and Unblock the Notifications