ഇന്ത്യ തോറ്റു, നാലാം സ്ഥാനം
ആംസ്റ്റല്‍വീന്‍: ചാമ്പ്യന്‍സ്ട്രോഫിയില്‍ മൂന്നാം സ്ഥാനം നേടാനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ തോറ്റു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യയെ തുരത്തി പാകിസ്ഥാന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്ത്യയ്ക്ക് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ കളിയില്‍ പാകിസ്ഥാനെ 7-4ന് തോല്പിച്ച ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു ഞായറാഴ്ചത്തെ കളിയില്‍ കണ്ടത്. ആരും വേണ്ടപോലെ ശോഭിച്ചില്ല. കളി തീരാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 3-2 എന്ന നിലയില്‍ ഇന്ത്യ മുന്നിട്ട് നില്ക്കുകയായിരുന്നു. പക്ഷെ 61,67 മിനിറ്റുകളില്‍ വഴങ്ങിയ ഗോളുകളിലൂടെയാണ് ഇന്ത്യ പരാജയം മണത്തത്. ഇന്ത്യയ്ക്ക് വേണ്ടി ജുഗ്രാജ് സിംഗ്,പ്രഭ്ജ്യോത് സിംഗ്, ദീപക്ക് ഠാക്കൂര്‍ എന്നിവര്‍ ഗോളുകള്‍ നേടി.
മുന്നേറ്റനിരയിലെ പിഴവുകളാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമായതെന്ന് പറയുന്നു.
ഹോളണ്ട് ചാമ്പ്യന്മാര്‍
ഫൈനലില്‍ ആസ്ത്രേല്യയെ തോല്പിച്ച് ഹോളണ്ട് ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. 4-2നാണ് ഹോളണ്ട് ജയിച്ചുകയറിയത്.












Click it and Unblock the Notifications