ബീനമോള്‍, വിജയന്‍ അവാര്‍ഡ് സ്വീകരിച്ചു
ദില്ലി: രാഷ്ട്രപതി ഭവനില്‍ ആഗസ്ത് 29 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ കെ.എം. ബീനമോള്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്നും ഖേല്‍ രത്ന അവാര്‍ഡ് ഏറ്റുവാങ്ങി. ഐ.എം. വിജയന്‍ അര്‍ജുന അവാര്‍ഡും സ്വീകരിച്ചു.
അഞ്ജു ബി. ജോര്‍ജ്ജ് പാരീസില്‍ ലോക് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാല്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയില്ല. പകരം അഞ്ജുവിന്റെ സഹോദരനാണ് അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചത്.
ഷൂട്ടിംഗ് താരം അഞ്ജലി ഭാഗവതും ഖേല്‍ രത്ന പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചു. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉള്‍പ്പെടെ മറ്റ് 20ഓളം താരങ്ങള്‍ അര്‍ജുന അവാര്‍ഡ് സ്വീകരിച്ചു.












Click it and Unblock the Notifications