അഞ്ജുവിന് വെങ്കലം, ചരിത്രനേട്ടം
പാരിസ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ലോംഗ് ജംപില്‍ വെങ്കലം നേടി അഞ്ജു ബോബി ജോര്‍ജ് ചരിത്രം കുറിച്ചു. ലോക അത്ലറ്റിക്സ് മീറ്റില്‍ ഒരു ഇന്ത്യന്‍ അത്ലറ്റ് ആദ്യമായാണ് മെഡല്‍ നേടുന്നത്.
ആഗസ്ത് 30 ശനിയാഴ്ച നടന്ന ഫൈനലില്‍ അഞ്ചാമത്തെ ശ്രമത്തിലാണ് 6.70 മീറ്റര്‍ചാടി അഞ്ജു ഇന്ത്യയുടെ അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൊയ്തത്. തന്റെ ഏറ്റവും മികച്ച ദേശീയ റെക്കോഡ് (6.74 മീറ്റര്‍) തിരുത്തിക്കുറിക്കാനായില്ലെങ്കിലും അഞ്ജു അവിസ്മരണീയമായ നേട്ടം ഇന്ത്യന്‍ അത്ലറ്റിക്സിന് സമ്മാനിക്കുകയയായിരുന്നു.
ഫ്രാന്‍സിന്റെ യൂനിസ് ബാര്‍ബല്‍ സ്വര്‍ണം നേടി- 6.9 മീറ്റര്‍. റഷ്യയുടെ തത്യാന കൊടോവയ്ക്കാണ് വെള്ളി-6.74 മീറ്റര്‍.
ലോകറാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരിയാണ് അഞ്ജു. യോഗ്യതാ റൗണ്ടില്‍ 6.59 മീറ്റര്‍ ചാടിയാണ് അഞ്ജു ലോഗ് ജംപ് ഫൈനലിലെത്തിയത്. ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണജേതാവായ അഞ്ജുവിന്റെ ഇതിന് മുമ്പിലുള്ള ഏറ്റവും വലിയ നേട്ടം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതാണ്.












Click it and Unblock the Notifications