കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാമത്തെ പുണ്യസ്നാനം തുടങ്ങി

  • By Staff
Google Oneindia Malayalam News

നാസിക്: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ കുംഭമേളയോട് അനുബന്ധിച്ചുള്ള മൂന്നാമത്തെ പുണ്യസ്നാനം സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച തുടങ്ങി.

വൃഷി പഞ്ചമിദിനത്തില്‍ ആയിരക്കണക്കിന് സന്യാസിമാര്‍ ഗോദാവരി നദിയില്‍ മുങ്ങിനിവര്‍ന്നു. സ്വര്‍ണപ്രതിമകളും കൊടിക്കൂറകളുമായി ഘോഷയാത്രയായാണ് സന്യാസിമാരുടെ വിവിധ സംഘങ്ങള്‍ മൂന്നാമത്തെ പുണ്യസ്നാനം നടക്കുന്ന രാംകുണ്ഡിലെത്തിയത്.

സന്യാസിമാര്‍ വിവിധ സംഘങ്ങളായാണ് പുണ്യസ്നാനം നടത്തിയത്. രാവിലെ എട്ട് മണിക്ക് നിര്‍മോഹി അകദയിലെ സന്യാസിമാര്‍ പുണ്യസ്നാനം നടത്തി. പിന്നീട് ദിഗംബര, നിര്‍വാണ അകദകളില്‍ പെട്ടവരുടെ ഊഴമായിരുന്നു.

ശക്തമായ സുരക്ഷാ സന്നാഹമാണ് മൂന്നാം പുണ്യസ്നാനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 9000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനകേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച 15 ലക്ഷം തീര്‍ഥാടകര്‍ പുണ്യസ്നാനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞയാഴ്ച രണ്ടാം പുണ്യസ്നാന ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് 33 പേരാണ് മരിച്ചത്. തിരക്ക് കുറയ്ക്കാന്‍ വരാനും പോവാനും പ്രത്യേക വഴികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സന്യാസിമാര്‍ പുണ്യസ്നാനം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകര്‍ക്ക് ഉച്ചയോടെ പുണ്യസ്നാനം നടത്താനാവും. സപ്തംബര്‍ ഏഴിന് ത്രിമ്പകേശ്വറിലാണ് അവസാനത്തെ പുണ്യസ്നാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X