അഞ്ജു ആറാംസ്ഥാനത്ത്
ദില്ലി: ലോക റാങ്കിംഗില്‍ അഞ്ജു ബോബി ജോര്‍ജ്ജ് ആറാം സ്ഥാനത്തേയ്ക്ക്. വനിതാ ലോംഗ് ജമ്പ് താരങ്ങളുടെ പട്ടികയില്‍ ഇതുവരെ ലോക റേറ്റിംഗില്‍ എട്ടാം സ്ഥാനത്തായിരുന്നു അഞ്ജു. എന്നാല്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമാണ് അഞ്ജുവിനെ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തിച്ചത്. അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷന്‍ അസോസിയേഷന്‍(ഐഎഎഎഫ്) പുറത്തിറക്കിയ റാങ്കിംഗിലാണ് അഞ്ജുവിന് ആറാം സ്ഥാനം നല്കിയിരിക്കുന്നത്.
സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 6.70 മീറ്റര്‍ ചാടിയാണ് അഞ്ജു ലോക അത്ലറ്റിക്സ് മീറ്റില്‍ മൂന്നാം സ്ഥാനം നേടിയത്. അഞ്ജുവിന് ഇപ്പോള്‍ ലോകറാങ്കിംഗില്‍ 1224 പോയിന്റുകളാണുള്ളത്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ യൂനിസ് ബാര്‍ബര്‍ സ്വര്‍ണ്ണവും റഷ്യയുടെ താത്യാന കൊടോവ വെള്ളിയും നേടി.
റഷ്യയുടെ താത്യാന കൊടോവയാണ് ഇപ്പോള്‍ 1322 പോയിന്റുകളോടെ റാങ്കിംഗില്‍ ഒന്നാമത്. നേരത്തെ ബ്രസീലിന്റെ മൗറീന്‍ ഹിഗ മാഗ്ഗിയായിരുന്നു ലോകറാങ്കിംഗില്‍ ഒന്നാമത്. പക്ഷെ മൗറീന്‍ ഹിഗ മാഗ്ഗി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നില്ല. മൗറീന്‍ ഹിഗ മാഗ്ഗി ഇതോടെ 1291 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
മൊണാകോയില്‍ സപ്തംബര്‍ 13,14 തീയതികളില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ഫൈനലില്‍ ഇതോടെ അഞ്ജുവിന് പങ്കെടുക്കാന്‍ അര്‍ഹതയായി. ഐഎഎഎഫിന്റെ ലിസ്റില്‍ ആദ്യ ഏഴ് സ്ഥാനങ്ങള്‍ വരെയുള്ള അത്ലറ്റുകള്‍ക്ക് ലോക അത്ലറ്റിക്സ് ഫൈനലില്‍ പങ്കെടുക്കാം.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഫ്രാന്‍സ്കാരി യൂനീസ് ബാര്‍ബര്‍ ഇപ്പോള്‍ റാങ്കിംഗില്‍ പത്താമതെത്തിയിരിക്കുകയാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് വെറും 27ാം സ്ഥാനക്കാരിയായിരുന്നു യൂനീസ് ബാര്‍ബര്‍.












Click it and Unblock the Notifications