ഭൂപതി-മിര്‍ണി ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: ടോപ്പ് സീഡുകളായ മഹേഷ് ഭൂപതി-മാക്സ് മിര്‍ണി സഖ്യം യു എസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
അര്‍ജന്‍റീനയുടെ ലുകാസ് ആര്‍നോള്‍ഡ്-മരിയാനോ ഹുഡ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഭൂപതി-മിര്‍ണി സഖ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നടത്തിയത്. 7-6 (10-8), 6-2 എന്ന സ്കോറിനാണ് ഭൂപതി-മിര്‍നി സഖ്യം വിജയിച്ചത്.
ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യക്ക് നിരാശയുടെ ദിവസമായിരുന്നു. സനിയ മിര്‍സ മാത്രമാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ആസ്ട്രേലിയയുടെ ലാറ ഗില്‍റ്റിനനിനെ 6-3, 6-2 എന്ന സ്കോറിനാണ് സനിയ മിര്‍സ തോല്പിച്ചത്.
ഇന്ത്യയുടെ താര അയ്യര്‍ ടോപ്പ് സീഡ് ബെതന്‍ മാത്തേകിനോടും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദിവിജ് ശരണ്‍ കൊറിയയുടെ സുക് ഹുന്‍ ജുനോടും തോറ്റു.












Click it and Unblock the Notifications