അഞ്ജുവിന് 13.79 ലക്ഷം
ദില്ലി: പാരീസില്‍ ലോക അത്ലറ്റിക്സ് മീറ്റില്‍ ലോഗ്ജമ്പില്‍ വെങ്കലം നേടിയ ഇന്ത്യയുടെ മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജിന് കേന്ദ്രം 13.79 ലക്ഷം ധനസഹായം നല്കും.
ലോംഗ്ജമ്പിലെ ലോകറെക്കോഡുകാരന്‍ മൈക്ക് പവലിന്റെ കീഴില്‍ യുഎസില്‍ ഇപ്പോള്‍ പരിശീലനം നടത്തിവരികയാണ് അഞ്ജു ബോബി ജോര്‍ജ്ജ്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ സഹായത്തില്‍ 12 ലക്ഷം രൂപ ഈ പരിശീലനത്തിനായാണ് നല്കുക. മൊണോക്കോയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ഗ്രാന്റ് പ്രീ ഫൈനലില്‍ പങ്കെടുക്കാനാണ് 1.79 ലക്ഷം രൂപ.
സപ്തംബര്‍ 13,14 തീയതികളിലാണ് മൊണോക്കോയില്‍ ലോക് അത്ലറ്റിക്സ് ഗ്രാന്റ് പ്രീ ഫൈനല്‍ നടക്കുക. സപ്തംബര്‍ 14നാണ് അഞ്ജുവിന്റെ മത്സരം. ഇന്ത്യ പ്രതീക്ഷയോടെയാണ് അഞ്ജുവിന്റെ പ്രകടനം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications