അഞ്ജുവിന് കേരളം അഞ്ച് ലക്ഷം നല്‍കും
തിരുവനന്തപുരം: ലോക അത്ലറ്റിക്സ് മീറ്റില്‍ വെങ്കലം നേടിയ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കും.
സപ്തംബര്‍ 12 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തമിഴ്നാട് 25 ലക്ഷം രൂപ കൊടുത്തപ്പോള്‍ കേരളം കൊടുക്കുന്നത് കുറഞ്ഞുപോയില്ലേ എന്ന ചോദ്യത്തിന് തുകയല്ല, സന്മനസാണ് പ്രധാനം എന്നായിരുന്നു മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ മറുപടി. കേരളത്തിന്റെ ജഴ്സിയണിയാത്ത താരത്തിന് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications