കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ബാറ്റിന് മൂന്ന് ലക്ഷം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കാനുപയോഗിച്ചിരുന്ന ബാറ്റ് മൂന്ന് ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ബുദ്ധിഭ്രമമുള്ള കുട്ടികളെ സഹായിക്കാനാണ് ലേലം സംഘടിപ്പിച്ചത്.

സച്ചിന്റെ ഒരു ജോഡി ഗ്ലൗസ് 55,000 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ടെണ്ടുല്‍ക്കറുടെ വിപണന പങ്കാളിയായിരുന്ന അന്തരിച്ച മാര്‍ക്ക് മാസ്കറാനസിന്റെ മകനാണ് സച്ചിന്റെ ഗ്ലൗസ് സ്വന്തമാക്കിയത്.മൊത്തം 3,830,00 രൂപയാണ് സച്ചിന്റെ വസ്തുക്കളിലൂടെ ലഭിച്ചത്.

സച്ചിനു പുറമേയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങളുടെ വസ്തുക്കളും ലേലത്തിനുണ്ടായിരുന്നു.ഹര്‍ഭജന്‍ സിങ്ങ് ആസ്ത്രേല്യയ്ക്കെതിരെ ഹാട്രിക് നേട്ടം കൈവരിച്ചപ്പോള്‍ ബൗള്‍ ചെയ്ത പന്തിന് 55,000 രൂപ ലഭിച്ചു. മുന്‍ ഇംഗ്ലണ്ട് നായകന്‍ ടോണി ഗ്രെഗാണ് ഹര്‍ഭജന്റെ പന്ത് സ്വന്തമാക്കിയത്.

ആസ്ത്രേല്യയ്ക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടുമ്പോള്‍ വി.വി.എസ്. ലക്ഷ്മണ്‍ ഉപയോഗിച്ച ബാറ്റ് ലേലത്തിനുണ്ടായിരുന്നു. ഒരു ഇന്ത്യക്കാരന്‍ നേടിയ ഉയര്‍ന്ന വ്യക്തിഗത സ്കോറിന് ലക്ഷ്മണനെ അര്‍ഹനാക്കിയ മത്സരം കൂടിയായിരുന്നു അത്.

ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ തൊപ്പിക്ക് 18,500 രൂപയും രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിന് 40,000 രൂപയും ലേലത്തിലൂടെ ലഭിച്ചു. ലെഗ്സ്പിന്നര്‍ അനില്‍ കുബ്ലെയുടെ ജാക്കറ്റ് 25,000 രൂപയ്ക്കാണ് വിറ്റത്.

1993-ലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കുബ്ലെ ഉപയോഗിച്ച ഈ ജാക്കറ്റ് സ്വന്തമാക്കിയത് ഇന്ത്യന്‍ നായകന്‍ ഗാംഗുലിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X