Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകഅത്ലറ്റിക്സ്: അഞ്ജു ഇന്നിറങ്ങും

മൊണോക്കൊ: കേരളത്തിന്റെ അഞ്ജു ബി. ജോര്‍ജ്ജ് സപ്തംബര്‍ 14 ഞായറാഴ്ച ലോകഅത്ലറ്റിക്സില്‍ മാറ്റുരയ്ക്കാനിറങ്ങുന്നു. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ താരങ്ങളോടൊപ്പം മത്സരിയ്ക്കുമ്പോഴും അഞ്ജു പ്രതീക്ഷ കൈവിടുന്നില്ല.

മൊണോക്കൊ മീറ്റിനുള്ള ഒരുക്കത്തിനിടയില്‍ അഞ്ജുവിന്റെ പാസ്പോര്‍ട്ടും മറ്റ് രേഖകളും മോഷണം പോയിരുന്നു. പക്ഷെ ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ടും രേഖകളും ലഭിച്ചു. പക്ഷെ ഈ സംഭവത്തില്‍ നിന്നുണ്ടായ മാനസികമായ തളര്‍ച്ചയില്‍ നിന്നും ഇപ്പോള്‍ അഞ്ജു പൂര്‍ണ്ണമായും മോചനം നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ തിരിച്ചടികളൊന്നും മത്സരത്തില്‍ പ്രതിഫലിയ്ക്കില്ലെന്ന് അഞ്ജു പറഞ്ഞു. നാട്ടിലേക്ക് പോകുമ്പോള്‍ ഇരട്ടിസന്തോഷത്തോടെ മടങ്ങാനാണ് താല്പര്യമെന്നും അഞ്ജു പറഞ്ഞു.

ലോകറാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്ക്കുന്ന എട്ട് താരങ്ങളാണ് മൊണോക്കൊയില്‍ മത്സരിയ്ക്കുന്നത്. അഞ്ജു ഇപ്പോള്‍ ലോകറാങ്കിംഗില്‍ ആറാംസ്ഥാനത്താണ്. ഒരു വെങ്കലമെങ്കിലും നേടുകയെന്നത് അഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+