അഞ്ജുവിന് സ്വീകരണം നല്കും
ദില്ലി: ലോകഅത്ലറ്റിക്സ് മീറ്റില്‍ പങ്കെടുത്തശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ അഞ്ജു ബോബി ജോര്‍ജ്ജിന് ദില്ലിയില്‍ കേരളഹൗസില്‍ സ്വീകരണം നല്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പങ്കെടുക്കും.
മൊണോക്കോയില്‍ നടന്ന ലോക അത്ലറ്റിക്സ് ഫൈനലില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം അഞ്ജു ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ത്യയിലെത്തിയ അഞ്ജുവിന് അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍ സ്വീകരണം നല്കി.
ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അഞ്ജുവിന് അഖിലേന്ത്യ അത്ലറ്റിക് ഫെഡറേഷന്റെ ഉപഹാരമായ അഞ്ച് ലക്ഷം രൂപ സമ്മാനിച്ചു. ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജിന് ഒരു ലക്ഷം രൂപയും നല്കി.
ലോകകായിക രംഗത്ത് തനിക്ക് വിജയം നേടാമെങ്കില്‍ ഇന്ത്യയിലെ മറ്റ് കായികതാരങ്ങള്‍ക്കും അതിനാവുമെന്നും അഞ്ജു പറഞ്ഞു. പ്രവര്‍ത്തിയില്‍ വിശ്വസിയ്ക്കുക, വിജയം സ്വന്തമാക്കാം- അഞ്ജു പറഞ്ഞു.












Click it and Unblock the Notifications