ഗാംഗുലി 60 കോടിയുടെ കരാറില്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരു സ്പോര്‍ട്സ് കമ്പനിയുമായി 60 കോടിയുടെ കരാറില്‍ ഒപ്പുവച്ചു.
നിംബസ് എന്ന മുംബൈ കേന്ദ്രമായുള്ള സ്പോര്‍ട്സ് പ്രൊഡക്ഷന്‍ കമ്പനിയുമായാണ് ഗാംഗുലിയുടെ കരാര്‍. നേരത്തെ പെര്‍സെപ്റ്റ് ഡി മാര്‍ക്ക് എന്ന കമ്പനിയുമായുണ്ടായിരുന്ന കരാര്‍ സപ്തംബര്‍ 22ന് അവസാനിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഗാംഗുലി പുതിയ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത്.
ഇതോടെ സച്ചിന് ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണനകരാറില് ഒപ്പിടുന്ന കായികതാരമായി ഗാംഗുലി മാറുന്നു. സച്ചിന് ഇപ്പോള്‍ 100 കോടിയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷത്തേക്കാണ് ഗാംഗുലിയുമായുള്ള നിംബസിന്റെ കരാര്‍ എന്നറിയുന്നു. ഇക്കാലയളവില്‍ ക്യാപ്റ്റന്‍ സ്ഥാനം പോയാലും കരാര്‍ നിലനില്ക്കും. നിംബസ് കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികളുടെ പരസ്യങ്ങളില്‍ ഗാംഗുലി അഭിനയിക്കേണ്ടിവരും.