അഞ്ജു കൂടുതല്‍ മികവ് നേടും: ബോബി
ബാംഗ്ലൂര്‍: ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് തന്റെ കഴിവിന്റെ പരമാവധിയിലെത്താനിരിക്കുന്നതേയുള്ളൂവെന്ന് അഞ്ജുവിന്റെ ഭര്‍ത്താവും പരിശീലകനുമായ ബോബി ജോര്‍ജ് പറഞ്ഞു.
അഞ്ജു എപ്പോള്‍ വേണമെങ്കിലും ഏഴ് മീറ്റര്‍ ചാടുക എന്ന ലക്ഷ്യത്തിലെത്താം. അത് ആഫ്രോ-ഏഷ്യന്‍ ഗെയിംസിലോ അതിന് ശേഷമോ ആവാം. പരിശീലനവേളയില്‍ തന്റെ ലക്ഷ്യത്തിന് വളരെ അടുത്ത് അഞ്ജുവെത്തുന്നുണ്ട്.
യൂറോപ്യന്‍ പര്യടനം ആദ്യത്തെ അനുഭവമായിരുന്നു. അഞ്ജു മികച്ച ഫോമിലായിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പിന് പോവുന്നതിന് മുമ്പായി മികച്ച പരിശീലനം അഞ്ജുവിന് ലഭിച്ചിട്ടുണ്ടായിരുന്നു.
10 ദിവസത്തെ വിശ്രമത്തിന് ശേഷം അഞ്ജു ആഫ്രോ-ഏഷ്യന്‍ ഗെയിംസിനായുള്ള പരിശീലനം ആരംഭിക്കും. ബാംഗ്ലൂരിലെ പരിശീലനത്തിന് ശേഷം തുടര്‍പരിശീലനത്തിനായി ലോസ് ആഞ്ചലസിലേക്ക് തിരിക്കും- ബോബി ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications