Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെണ്ടുല്‍ക്കര്‍ കരകയറ്റി

ചെന്നൈ: സഹീര്‍ഖാന്റെ പേസ് ആക്രമണത്തിന് മുന്നില്‍ തകരാന്‍ തുടങ്ങിയ മുംബൈയെ ഒടുവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരകയറ്റി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 98 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന മുംബൈയെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിനും സായ്രാജ് ബഹുതുലെയും ചേര്‍ന്നാണ് രക്ഷിച്ചത്.

സച്ചിന്‍ 94 റണ്‍സെടുത്തു. സായ്രാജ് ബഹുതുലെ 54 റണ്‍സും എടുത്തു. അഞ്ചാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കെട്ടിപ്പൊക്കിയ 149 റണ്‍സായിരുന്നു ഇറാനി ട്രോഫിയിലെ ആദ്യദിവസത്തെ കളിയുടെ പ്രത്യേകത. റെസ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം തന്നെയാണ് ഇറങ്ങുന്നതെന്നതിനാല്‍ ഈ കളി ഏറെ കൗതുകമുണര്‍ത്തുന്നു.

റെസ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി സഹീര്‍ഖാന്‍ 75 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. 94 റണ്‍സെടുത്ത സച്ചിന്റെ ചെറുത്തുനില്പും അവസാനിപ്പിച്ചത് സഹീര്‍തന്നെ. ഇപ്പോള്‍ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്.

മുംബൈയ്ക്ക് വേണ്ടി ആദ്യമിറങ്ങിയ മനേ, നിതീഷ് ഷെട്ടി, ജാഫര്‍, വിനോദ് കാംബ്ലി, അഗാര്‍ക്കര്‍ എന്നിവര്‍ വലിയ ചെറുത്തുനില്പുകളില്ലാതെ വീണു. പിന്നീടാണ് സച്ചിനും ബഹുതുലെയും ചേര്‍ന്ന് മുംബൈയെ മാന്യമായ സ്കോറില്‍ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+