Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍നായര്‍ വീണ്ടും ബിസിസിഐ സെക്രട്ടറി

കൊല്‍ക്കത്ത: മലയാളിയായ എസ്. കരുണാകരന്‍ നായര്‍ ബി സി സി ഐ സെക്രട്ടിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജഗ്മോഹന്‍ ഡാല്‍മിയ തന്നെയാണ് ബി സി സി ഐ പ്രസിഡന്റ്.

ബി സി സി ഐയുടെ രണ്ട് ദിവസത്തെ വാര്‍ഷിക യോഗത്തിന്റെ ആദ്യദിവസമായ സപ്തംബര്‍ 27 ശനിയാഴ്ച കരുണാകരന്‍നായരും ഡാല്‍മിയയും ഐക്യകണ്ഠേനയായാണ് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ഡാല്‍മിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തെ ഡാല്‍മിയയുടെ അവസാനത്തെ ഊഴമാണിത്.

ബി സി സി ഐ ഭാരവാഹികളില്‍ മിക്കവരും സ്ഥാനം നിലനിര്‍ത്തി. രണ്ട് പേര്‍ മാത്രമേ പുതിയ ഭരണസമിതിയില്‍ അംഗങ്ങളായുള്ളൂ- വൈസ് പ്രസിഡന്റുമാരിലൊരാളായ ഗൗതം റോയ്യും ജോയിന്റ് സെക്രട്ടറി രത്നാകര്‍ ഷെട്ടിയും.

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായി സുനില്‍ ഗവാസ്കറെ വീണ്ടും തിരഞ്ഞെടുത്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് അക്കാദമി ഡയറക്ടര്‍.

ബി സി സി ഐ വാര്‍ഷിക യോഗം അഖിലേന്ത്യാ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ ശനിയാഴ്ചയോ ഞായറാഴ്ചയോ തിരഞ്ഞെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+