Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ് നാളെ; ചോപ്ര, ബാലാജി കളിയ്ക്കും

രാജ്കോട്ട്: ന്യൂസിലാന്റുമായി ഒക്ടോബര്‍ എട്ട് ബുധനാഴ്ച അഹമ്മദാബാദില്‍ തുടങ്ങുന്ന ടെസ്റ് മത്സരത്തില്‍ പുതുമുഖങ്ങളായ ആകാശ് ചോപ്രയും ലക്ഷ്മിപതി ബാലാജിയും കളിയ്ക്കും.

ബുധനാഴ്ചത്തെ ടെസ്റ് മത്സരത്തിനുള്ള അവസാന 11 കളിയ്ക്കാരെ പ്രഖ്യാപിച്ചതില്‍ ഇവര്‍ രണ്ടുപേരുമുണ്ട്. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്.

യുവരക്തത്തിന് പ്രാധാന്യം നല്കുന്നതാണ് ടീം.

പേസ് ആക്രമണത്തിന് സഹീര്‍ഖാനെ സഹായിക്കാനാണ് ബാലാജി. ടെസ്റില്‍ ഓപ്പണ്‍ ചെയ്യാനുള്ള ഇന്ത്യയുടെ തലവേദനയ്ക്ക് പരിഹാരം എന്ന നിലയ്ക്കാണ് ആകാശ് ചോപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വി.വി.എസ്. ലക്ഷ്മണ്‍, ആകാശ് ചോപ്ര, പാര്‍ത്ഥിവ്പട്ടേല്‍(വിക്കറ്റ് കീപ്പര്‍), അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ഖാന്‍, ലക്ഷ്മിപതി ബാലാജി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+