കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രാവിഡ് കരകയറ്റി

  • By Staff
Google Oneindia Malayalam News

രാജ്കോട്ട്: ആദ്യവിക്കറ്റുകള്‍ തുലച്ച് തളരുകയായിരുന്ന ഇന്ത്യയ്ക്ക് രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷമണും രക്ഷകരായി. ഇപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തിട്ടുണ്ട്.

ന്യൂസിലാന്റിനെതിരായ ടെസ്റിന്റെ ആദ്യദിവസമായ ഒക്ടോബര്‍ എട്ട് ബുധനാഴ്ച കളിനിര്‍ത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡ് 110 റണ്‍സോടെയും വി.വി.എസ്. ലക്ഷ്മണ്‍ 59 റണ്‍സോടെയും ബാറ്റ് ചെയ്യുകയാണ്.

നേരത്തെ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും കൂടിയാണ് ഓപ്പണ്‍ ചെയ്തത്. വീരേന്ദര്‍ സെവാഗിന്റെ അമിതമായ ആക്രമണശൈലിയാണ് വിനയായത്. 29 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗ് ടഫിയുടെ ബൗളിംഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് വന്ന രാഹുല്‍ ദ്രാവിഡും ചോപ്രയും കൂടി കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ചോപ്ര പുറത്തായി. തുടര്‍ന്ന് വന്ന സച്ചിന് എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ വിക്കറ്റ് നഷ്ടമായി.

പിന്നീട് വന്ന ലക്ഷ്മണുമായി ചേര്‍ന്ന് ദ്രാവിഡ് ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിയ്ക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തു.

ന്യൂസിലാന്റിന് വേണ്ടി ടഫി, സ്റൈറിസ്, വെട്ടോറി എന്നിവരാണ് വിക്കറ്റെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X