Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലാന്റ് കരകയറുന്നു

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരെ തുടക്കത്തില്‍ പതിറെയങ്കിലും പിന്നീട് ബാറ്റിംഗിലേക്ക് തിരിച്ചുവന്ന ന്യൂസിലാന്റ് ഫോളോ ഓണ്‍ ഒഴിവാക്കുന്നതിന് തൊട്ടടുത്തെത്തി. ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 500നെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 301 റണ്‍സാണ് ന്യൂസിലാന്റിന് വേണ്ടത്. ഇപ്പോള്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് എടുത്തിട്ടുണ്ട്.

നാഥന്‍ ആസിലിന്റെ സെഞ്ച്വറിയാണ് ന്യൂസിലാന്റിനെ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 195 പന്തുകള്‍ നേരിട്ടാണ് നാഥന്‍ ആസില്‍ സെഞ്ച്വറിപൂര്‍ത്തിയാക്കിയത്. 14 ബൗണ്ടറികളും നേടി.

ഒക്ടോബര്‍ പത്ത് വെള്ളിയാഴ്ച രാവിലെ കളി തുടങ്ങി അധികം വൈകാതെ ഹര്‍ഭജന്‍ ന്യൂസിലാന്റിന് ആദ്യത്തെ ആഘാതം ഏല്പിച്ചു. ഹര്‍ഭജന്റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ആകാശ് ചോപ്രയ്ക്ക് പിടികൊടുത്ത് 34 റണ്‍സെടുത്ത സ്റൈറിസ് പുറത്തായി.

എങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെള്ളിയാഴ്ച ബൗളിംഗില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. പ്രത്യേകിച്ചും സ്പിന്‍ബൗളര്‍മാരായ കുംബ്ലെയ്ക്കും ഹര്‍ഭജനും ഏറെ പിഴച്ചു. ന്യൂസിലാന്റിനെതിരെ നേടാവുന്ന വിജയം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുന്നുവോ എന്ന് സംശയം ജനിപ്പിയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ നിലവാരമില്ലാത്ത ബൗളിംഗ്.

ക്രെയ്ഗ് മക്മില്ലനും നാഥന്‍ ആസിലും ബൗളര്‍മാരുടെ ദൗര്‍ബല്യം മുതലാക്കിയാണ് നല്ല കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ക്രെയ്ഗ് മക്മില്ലന്‍ 84 പന്തുകളില്‍ നിന്നാണ് അരസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബൗളിംഗില്‍ താളം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട കുംബ്ലെയെയും ഹര്‍ഭജനെയും മക്മില്ലന്‍ ശരിയ്ക്കും അടിച്ചുപറത്തി. മക്മില്ലന്റെ ചെറുത്തുനില്പ് അവസാനിപ്പിക്കാന്‍ ഗാംഗുലിയ്ക്ക് ഒടുവില്‍ വീരേന്ദര്‍ സെവാഗിന്റെ സഹായം തേടേണ്ടി വന്നു. മക്മില്ലനെ ഷോട്ട്ലെഗ്ഗില്‍ ആകാശ് ചോപ്രതന്നെ പിടിച്ച് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ നാഥന്‍ ആസിലിനെ സ്റമ്പ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

തുടര്‍ന്നുവന്ന ഓറത്തിനെ കുംബ്ലെയും ഹാര്‍ട്ടിനെ ബാലാജിയും പുറത്താക്കി. കുംബ്ലെയുടെ പന്തില്‍ ദ്രാവിഡ് ക്യാച്ചെടുത്താണ് ഓറത്തിനെ പുറത്താക്കിയത്. ഹാര്‍ട്ടിനെ ബാലാജി എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ഇതോടെ ടെസ്റ് ക്രിക്കറ്റില്‍ അനില്‍ കുംബ്ലെ 350 വിക്കറ്റ് തികച്ചു.

ഇപ്പോള്‍ 28 റണ്‍സെടുത്ത ഡാനിയേല്‍ വെട്ടോറിയും എട്ട് റണ്‍സെടുത്ത വൈസ്മാനും ബാറ്റ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+