ഇന്ത്യ-ന്യൂസിലാന്റ് ടെസ്റ് ഡ്രോയിലേക്ക്
അഹമദാബാദ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ന്യൂസിലാന്റ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. കളിയുടെ അവസാന ദിവസമായ ഒക്ടോബര്‍ 12 ഞായറാഴ്ച ന്യൂസിലാന്റ് നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്.
370 റണ്‍സാണ് ന്യൂസിലാന്റിന് ജയിക്കാന്‍ വേണ്ടത്. ഒന്നിന് 48 എന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ ന്യൂസിലാന്റിന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ടു.
നാലാം ദിവസം ആറ് വിക്കറ്റിന് 209 റണ്‍സെടുത്ത ശേഷം ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ന്യൂസിലാന്റിന് മുന്നില്‍ 370 റണ്‍സിന്റെ വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടതോടെ കളി ആവേശകരമായി.
അഞ്ചാം ദിവസം കുംബ്ലൈയും ഹര്‍ഭജനുമാണ് കിവീസിന്റെ വിക്കറ്റുകളെടുത്തത്. കുംബ്ലൈ രണ്ടാം ഇന്നിംഗ്സില്‍ മൊത്തം മൂന്ന് വിക്കറ്റെടുത്തു.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ വിന്‍സെന്റും മാക്മില്ലനുമാണ് ക്രീസില്‍.












Click it and Unblock the Notifications