ഇന്ത്യ-ന്യൂസിലാന്റ് ടെസ്റ് ഡ്രോയില്‍
അഹമദാബാദ്: ന്യൂസിലാന്റും ഇന്ത്യയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ് സമനിലയില്‍ പിരിഞ്ഞു.
അവസാന ദിവസമായ ഒക്ടാേേബര്‍ 12 ഞായറാഴ്ച കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് ന്യൂസിലാന്റെടുത്ത്. 370 റണ്‍സാണ് ന്യൂസിലാന്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
കളി അവസാനിക്കുമ്പോള്‍ ക്രെയ്ഗ് മാക്മില്ലനും (83) നഥന്‍ ആസ്ലെ (51) യുമായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്നുള്ള 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം നിഷേധിച്ചത്. ആറ് വിക്കറ്റിന് 169 എന്ന നിലയിലായിരുന്ന ന്യൂസിലാന്റിന്റെ പിന്നീടുള്ള വിക്കറ്റുകള്‍ പോവാതെ കളി സമനിലയിലെത്തിക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞു.
ഇന്ത്യക്ക് വേണ്ടി അനില്‍ കുംബ്ലൈ നാലും ഹര്‍ബജന്‍ സിംഗ് രണ്ടും വിക്കറ്റെടുത്തു.












Click it and Unblock the Notifications