Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യയ്ക്ക് ഇന്നിംഗ്സ് ജയം

പെര്‍ത്ത്: സിംബാബ്വേയെ ആസ്ത്രേല്യ ഇന്നിംഗ്സിനും 175 റണ്‍സിനും തോല്പിച്ചു. കളിയുടെ അഞ്ചാം ദിനമായ ഒക്ടോബര്‍ 13 തിങ്കളാഴ്ചയാണ് സിംബാബ്വേയുടെ രണ്ടാമത്തെ ഇന്നിംഗ്സ് 321 റണ്‍സിന് ആസ്ത്രേല്യ അവസാനിപ്പിച്ചത്. ഇതോടെ ടെസ്റ് പരമ്പരയില്‍ ആസ്ത്രേല്യ 1-0ന് മുന്നിലായി.

ആസ്ത്രേല്യയുടെ മാത്യുഹെയ്ഡന്റെ മാസ്മരബാറ്റിംഗാണ് അവരുടെ വിജയത്തിന് കളമൊരുക്കിയത്. ആദ്യ ഇന്നിംഗ്സില്‍ മാത്യുഹെയ്ഡന്‍ 380 റണ്‍സ് നേടി ലോകറെക്കോഡ് സ്ഥാപിച്ചിരുന്നു. ഇതിന്റെ പിന്‍ബലത്തോടെ ആസ്ത്രേല്യ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റിന് 735 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്റീവ് വോ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയുടെ ആദ്യഇന്നിംഗ്സ് 239 റണ്‍സിന് അവസാനിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കാനാവാതെ വീണ്ടും ബാറ്റിംഗിന് നിര്‍ബന്ധിതരായ സിംബാബ്വേ രണ്ടാം ഇന്നിംഗ്സില്‍ 321 റണ്‍സിന് പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+