ഗാംഗുലി കളിയ്ക്കില്ല; ദ്രാവിഡ് നയിക്കും
മൊഹാലി: മൊഹാലിയില്‍ ന്യൂസിലാന്റിനെതിരെ നടക്കുന്ന രണ്ടാമത്തേയും അവസാനത്തേതുമായ ടെസ്റില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കളിയ്ക്കില്ല. ഇടതുതുടയിലെ കുരു ശസ്ത്രക്രിയ ചെയ്ത് നീക്കിയ ശേഷം ഗാംഗുലിയോട് ഡോക്ടര്‍മാര്‍ രണ്ട് ദിവസം കൂടി വിശ്രമിയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പകരം ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് നയിയ്ക്കും. ഇന്ത്യയുടെ അവസാന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഒരു പക്ഷെ യുവരാജ് സിംഗ് ആദ്യമായി ടെസ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചേയ്ക്കുമെന്ന് സൂചനയുണ്ട്. അന്തിമഇലവനെ സെലക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ കിര്‍മാണിയും കോച്ച് ജോണ്‍റൈറ്റും ചേര്‍ന്ന് തീരുമാനിക്കുമെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ന്യൂസിലാന്റ് ടീമും ആത്മവിശ്വാസത്തിലാണ്. അഹമ്മദാബാദിലെ ചൂട് തങ്ങളുടെ ടീമംഗങ്ങളെ തളര്‍ത്തിയിരുന്നുവെന്നും എന്നാല്‍ മൊഹാലിയിലെ കാലാവസ്ഥ നല്ലതാണെന്നും ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. പരിക്കുണ്ടെങ്കിലും സ്റീഫന്‍ ഫ്ലെമിംഗിനും നാഥന്‍ ആസിലിനും ഡോക്ടര്‍മാര്‍ കളിയ്ക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്. ഇതും ന്യൂസിലാന്റിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications