Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലാന്റ് അഞ്ചിന് 536

മൊഹാലി: രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സാണ് ന്യൂസിലാന്റ് നേടിയത്.

ക്രെയ് മാക്മില്ലനും (58) റോബി ഹാര്‍ട്ടും (10) ആണ് ക്രീസില്‍. ന്യൂസിലാന്റിന്റെ ആദ്യത്തെ മൂന്നാമത്തെ ബാറ്റ്സ്മാന്‍മാരും സെഞ്ച്വറി നേടി.

അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു വിക്കറ്റെടുത്തു.

ന്യൂസിലാന്റ് 3ന് 442
സമയം 2:41 പിഎം
ഒക്ടോബര്‍ 17, 2003

മൊഹാലി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റിന്റെ രണ്ടാം ദിവസമായ ഒക്ടോബര്‍ 17 വെള്ളിയാഴ്ച ന്യൂസിലാന്റ് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍സ് നേടിയിട്ടുണ്ട്.

സ്കോട്ട് സ്റൈറിസിന്റെ സെഞ്ച്വറിയാണ് ഇന്നത്തെ കളിയുടെ പ്രത്യേകത. സ്റൈറിസ് ഇപ്പോള്‍ 118 റണ്‍സോടെ ബാറ്റ് ചെയ്യുന്നു. ഒരു റണ്‍സ് നേടി നാഥന്‍ ആസ്ലെയും ക്രീസിലുണ്ട്.

സച്ചിനും ഹര്‍ഭജനും ഓരോ വിക്കറ്റ് വീതമെടുത്തു.

ന്യൂസിലാന്റ് കൂറ്റന്‍സ്കോറിലേക്ക്
ഒക്ടോബര്‍ 17, 2003

ദില്ലി: ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കിക്കൊണ്ട് ന്യൂസിലാന്റ് രണ്ടാംടെസ്റിന്റെ രണ്ടാംദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സ്കോര്‍ 300 കടന്നു.

സ്റൈറിസും റിച്ചാര്‍ഡ്സണും പിഴവുകളില്ലാത്ത ബാറ്റിംഗാണ് കാഴ്ചവയ്ക്കുന്നത്. ആക്രമിക്കേണ്ട പന്ത് ആക്രമിച്ചും അല്ലാത്തവയെ ഡിഫന്റ് ചെയ്തും കരുതലോടെയാണ് ഇരുവരും മുന്നേറുന്നത്.

പൊതുവേ ആത്മവീര്യം ചോര്‍ന്നുപോയ ഇന്ത്യന്‍ ടീമിനെയാണ് കളിക്കളത്തില്‍ കാണുന്നത്. ആത്മവിശ്വാസം ഏറെയുള്ള ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭാവം കളിക്കളത്തില്‍ നിറഞ്ഞുനില്ക്കുന്നു. ഫീല്‍ഡിംഗിലെ പിഴവുകള്‍ ഇതിന് ഉദാഹരണമാണ്. വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ ഒരവസരം വിട്ടുകളയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+