കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മണ്‍, മുരളി കാര്‍ത്തിക് ഏകദിന ടീമില്‍

  • By Staff
Google Oneindia Malayalam News

മൊഹാലി: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ വി. വി. എസ്. ലക്ഷ്മണെയും മുരളി കാര്‍ത്തികിനെയും ഉള്‍പ്പെടുത്തി.

ലോകകപ്പിനും ധാക്ക ത്രിരാഷ്ട്ര ടൂര്‍ണമെന്റിനും ടീമില്‍ സ്ഥാനം കിട്ടാതിരുന്ന ലക്ഷ്മണ്‍ ഒരു ഇടവേളക്ക് ശേഷമാണ് ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്. ഇടംകൈയന്‍ സ്പിന്നറായ മുരളി കാര്‍ത്തിക്ഒരു വര്‍ഷത്തിന് ശേഷമാണ് ടീമില്‍ ഇടം പിടിക്കുന്നത്.

ഒക്ടോബര്‍ 23നാണ് ഏകദിന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ലോകചാമ്പ്യന്‍മാരായ ആസ്ട്രേലിയയും ന്യൂസിലാന്റുമാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

വിക്കറ്റ് കീപ്പര്‍ പാര്‍ഥിപ് പട്ടേലിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മീഡിയം പേസ് ബൗളര്‍ ആശിഷ് നെഹ്റയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കും വരെ അദ്ദേഹത്തിന് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചുവെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി എസ്. കെ. നായര്‍ അറിയിച്ചു.

ടീമംഗങ്ങള്‍: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), വീരേന്ദ്ര ഷേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി. വി. എസ്. ലക്ഷ്മണ്‍, മുഹമ്മദ് കെയ്ഫ്, യുവരാജ്സിംഗ്, പാര്‍ഥിപ് പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ, സഹീര്‍ഖാന്‍, അജിത് അഗാര്‍കര്‍, മുരളി കാര്‍ത്തിക്, ആവിഷ്കര്‍ സാല്‍വി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X