Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ് സമനിലയില്‍

മൊഹാലി: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ടെസ്റ് സമനിലയില്‍ കലാശിച്ചു. വിവിഎസ്. ലക്ഷ്മണും ആകാശ് ചോപ്രയും പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് തോല്‍വിയിലേക്ക് വീഴുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്ത് നില്ക്കുകയായിരുന്നു. 67 റണ്‍സെടുത്ത ലക്ഷ്മണും അഞ്ച് റണ്‍സെടുത്ത യുവരാജ് സിംഗും ആയിരുന്നു ക്രീസില്‍.

ഇതോടെ രണ്ട് ടെസ്റുകള്‍ ഉള്‍പ്പെട്ട പരമ്പര ആരും ജയിക്കാതെ സമനിലയിലായി. രണ്ടാം ടെസ്റില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയത് വിവിഎസ്. ലക്ഷ്മണിന്റെ കരുത്തുറ്റ ബാറ്റിംഗാണ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ ഫൊളോ ഓണില്‍ നിന്ന് കരകയറ്റാനായില്ലെങ്കിലും പുറത്താകാതെ 104 റണ്‍സെടുത്ത ലക്ഷ്മണിന്റെ ചെറുത്തുനില്പ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ സച്ചിനും ദ്രാവിഡും വീരേന്ദര്‍ സെവാഗും അതിവേഗം പുറത്തായപ്പോഴും ആകാശ് ചോപ്രയോടൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത് ലക്ഷ്മണ്‍ തന്നെ. ലക്ഷ്മണാണ് ടെസ്റിലെ മാന്‍ ഓഫ് ദി സീരീസ്.

ലക്ഷ്മണും ചോപ്രയും പൊരുതുന്നു
സമയം 2:57പിഎം
ഒക്ടോബര്‍ 20, 2003

മൊഹാലി: ന്യൂസിലാന്റില്‍ നിന്ന് സമനില പിടിച്ചുവാങ്ങാന്‍ വിവിഎസ്. ലക്ഷ്മണും ചോപ്രയും പൊരുതുന്നു. രണ്ടാം ഇന്നിംഗ്സ് തുടങ്ങി അധികം വൈകാതെ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മൂന്ന് വിക്കറ്റുകള്‍ പിഴുതുകൊണ്ട് ന്യൂസിലാന്റിന്റെ പേസ് ബൗളര്‍ ഡാരല്‍ ടഫിയാണ് വിരസമായി നീങ്ങിയിരുന്ന ടെസ്റിനെ ആവേശകരമായ അന്ത്യത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ഇനി ഒരു സമനിലയ്ക്കെന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുകയാണ് ലക്ഷ്മണും ചോപ്രയും. ഇരുവരും ചേര്‍ന്ന് ക്ഷമയോടെ ഒരു കൂട്ടുകെട്ട് കെട്ടിപ്പൊക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 എന്ന നിലയിലാണ്.

ക്രിക്കറ്റ്: ഇന്ത്യ ഫോളോഓണ്‍ ചെയ്തു
ഒക്ടോബര്‍ 20, 2003
സമയം 11.05 എഎം

മൊഹാലി: ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റിന്റെ അവസാനദിവസമായ ഒക്ടോബര്‍ 20 തിങ്കളാഴ്ച ഇന്ത്യ ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. വിവിഎസ് ലക്ഷ്മണ്‍ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 424 റണ്‍സിനവസാനിച്ചു. ഏഴ് റണ്‍സുകൂടിയെടുത്തിരുന്നെങ്കില്‍ ഫോളോ ഓണ്‍ ഒഴിവാക്കാമായിരുന്നു.

വീണ്ടും ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് കളി തുടങ്ങി അല്പം കഴിയുംമുമ്പേ വീരേന്ദര്‍ സെവാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ടഫിയുടെ പന്തില്‍ സെവാഗ് സ്ലിപ്പില്‍ ക്യാച്ച് നല്കുകയായിരുന്നു. ദ്രാവിഡും സ്ലിപ്പില്‍ ക്യാച്ച് നല്കി മടങ്ങി.

ഇപ്പോള്‍ ചോപ്രയും സച്ചിനും ബാറ്റ് ചെയ്യുകയാണ്. കളിയുടെ അവസാനദിവസമായതിനാല്‍ ടെസ്റ് സമനിലയില്‍ കലാശിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+